2011, ജൂൺ 7, ചൊവ്വാഴ്ച

“The only man who behaves sensibly is my tailor; he takes my measurements anew every time he sees me, while all the rest go on with their old measurements and expect me to fit them” : George Bernard Shaw

2009, ജൂൺ 15, തിങ്കളാഴ്‌ച

ഒരു പ്രവാസി ട്രവേലോഗ്ഗ് - ഭാഗം 1

മനസിലെന്നും എവിടെയോ കുറച്ചു കലയോടുള്ള അല്ലെങ്കില്‍ സൗന്ദര്യത്തിനോടുള്ള ഇഷ്ടം ഉണ്ട്. ഒരു പക്ഷേ അതായിരിക്കാം എന്നേ ചിലപ്പോളെങ്കിലും ഒരു കല കാണുമ്പൊള്‍ അതില്‍ മുഴുകണം അല്ലെങ്കില്‍ അത് സ്വായത്വമാക്കണം എന്ന് തോന്നിപ്പിക്കുന്നത്. ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഇതിനു എവിടേ സമയം എന്ന് പറഞ്ഞു അതിനെ തള്ളി കളയാര്‍ഉണ്ടെങ്കിലും , ഒരു നിമിഷമെന്കിലും അതെന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന്റെ സ്വപ്ന ലോകത്തേയ്ക്ക് കൂട്ടി കൊണ്ട്പോകാറുണ്ട്. സൗന്ദര്യത്തിനു തന്നേയ് പല നിര്‍വചനങ്ങളുണ്ട്‌. ഒരു നദിയേ കാണുമ്പോള്‍ നമ്മള്‍ക്ക് അതിനെ പല രീതിയില്‍ കാണാം , ഭീതിയുള്ളവന് ഭയത്തോടും ചിത്രകാരന് ഒരു നല്ല ചിത്രം പോലെയും , കവിക്ക്‌ ഒരു കാവ്യം പോലെയും ...

അങ്ങനെ ഓരോ കാഴ്ചപാടുകളും അതില്‍ നിന്നും ഉരുത്തിരിയുന്ന മനസിന്റെയ്‌ ചിന്തകളും ഒരേ കാഴ്ചകള്‍ക്ക് വ്യത്യസ്ത നിറം നല്കുന്നു.

അങ്ങനെ അവധി കാലത്ത് blogan പോയ ഞാന്‍ ഉള്ള സമയം പറഞ്ഞതു പോലെ ബ്ലോഗ് ചെയ്യാന്‍ കഴിഞ്ഞില്ല , കാരണം വീടിലെ കമ്പ്യൂട്ടറും അനിയന്റെയ്‌ ലാപ്ടോപ് ഉം പണി മുടക്കിലായിരുന്നു. എന്തായാലും ഇപ്പോള്‍ കുറച്ചു സമയം കിട്ടിയപ്പോള്‍ എഴുതാം എന്ന് കരുതുന്നു.
അങ്ങനെ നാട്ടില്‍ എത്തുമ്പോള്‍ എല്ലാ പ്രാവശ്യവും പോലെ കുറേ ടൂറിസം വാഗ്ദനം നല്കി ,ഒടുവില്‍ ഭാര്യമാരെ വീട്ടില്‍ നിര്‍ത്തി കളറുള്ള വെള്ള കുപ്പിയുമായി അനിയന്മാരും , ഞങ്ങള്‍ സഹോദരന്‍മാര്‍ തമ്മിലുള്ള ചേട്ടന്‍ അനിയന്‍ ഗംഭിര്യത്തില്‍ ഐസ് ഇടാന്‍ ഒന്നു രണ്ടു സുഹൃത്തുക്കളെയും കൂടിയുള്ള യാത്ര ഇപ്പ്രാവശ്യം നടക്കില്ല എന്ന ഭാര്യയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ , ഒന്നു തോറ്റ് കൊടുക്കാം എന്ന് കരുതി. അതിന് ഉറപ്പ്‌ വരുത്താനായി ഇടയ്ക്കിടയ്ക്ക് എന്റെ ഏറ്റവും വലിയ വീക്നെസ്സ് ആയ ഏക പുത്രനെ (കുഞ്ചുവിനേ) കാഴ്ചബംഗ്ലാവില്‍ കൊണ്ടു പോകണം എന്ന കാര്യം വാമഭാഗം ഒര്മാപെടുത്തി കൊണ്ടിരുന്നു. അങ്ങനെ ഒടുവില്‍ രണ്ടു വിഭാഗത്തിന്റെയും ആഗ്രഹങ്ങള്‍ നടക്കുന്ന രീതിയില്‍ ബാംഗ്ലൂര്‍ വരെ പോകാം എന്ന് തീരുമാനിച്ചു. ലാലു പ്രസാദ്‌ കനിഞ്ഞ ഗരിബി എക്സ്പ്രസ്സ് ട്രെയിനില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. അവിടെ രണ്ടാമത്തെ സഹോദരന്‍ ജോലി ചെയു‌നതിനാല്‍ താമസം അവരുടെയ്‌ കൂടെയക്കി. അങ്ങനെ കുഞ്ഞുണ്ണിയേ ട്രെയിനില്‍ കയറ്റുക എന്ന ആഗ്രഹവും നടന്നു. പോകുന്ന ദിവസം പായ്ക്ക് ചെയ്ത അത്യാവശ്യ സാധനങ്ങളുമായി ഇളയ അനിയനും അമ്മച്ചിയുംകൂടെയ്‌ എന്നെയും ഭാര്യെയും കുഞ്ഞുവിനെയും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു പോയി വിട്ടു. കാര്യങ്ങള്‍ മനസ്സിലാക്കന്‍ തുടങ്ങിയേയ്‌ പിന്നേ ആദ്യമായി എത്തിയ കുഞ്ഞുണ്ണി കരുതി എല്ലാരും ഒരുമിച്ചാണ് പോക്കുന്നതെന്ന് . എന്നാല്‍ ഞങ്ങള്‍ മൂന്നുപേരും കേറി ഗരിബി രഥം നീങ്ങി തുടങ്ങിയപ്പോള്‍ മുതല്‍ ചെക്കന്റെയ്‌ സ്വഭാവം മാറി . അമ്മച്ചിയും എന്റെ അനിയനും കയറിയേ പറ്റു എന്ന ഒരച്ച നിലപാടില്‍ നിന്നും ഒരു വിധം പറഞ്ഞു വിഷയം മാറ്റി സമാധാനിപ്പിച്ചു . അങ്ങനെ ട്രെയിനിലെ യാത്ര കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളി ട്രെയിന്റെ ട്രാക്കിലെ സൌണ്ട് കണ്ടു പിടിച്ചു . എപ്പോലെയും പോലെ അതെന്താ , ഇതെന്താ എന്ന നൂറു സംശയങ്ങളും അതിന്റെ ഉത്തരങ്ങളും , അതില്‍ ചിലത് കേട്ട പൊന്നുവിന്റെയ് (വൈഫ്‌) ചിരികളുമായി യാത്ര തുടങ്ങി. ആകെ ബാല്യകാലത്ത്‌ മാത്രം ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ള ഭാര്യയുടെ ട്രെയിനിലെ ബര്‍ത്ത് മുതലായ കാര്യങ്ങളേ കുറിച്ചുള്ള സംശയങ്ങള്‍ കേട്ടപ്പോള്‍ മനസിലായി അവള്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടിയാണു കുറച്ചു നാളായി കുഞ്ചുവിനേ നാട്ടില്‍ പോകുമ്പൊള്‍ ട്രെയിനില്‍ കയറ്റണം എന്ന ആവശ്യം ഉരുത്തിരിഞ്ഞത് എന്ന് . (കാഴ്ചബംഗ്ലാവുംഅങ്ങനെ എന്ന് നിങ്ങള്ക്ക് തോന്നിയെങ്കില്‍ അത് തികച്ചും ന്യായം മാത്രം ) .
അങ്ങനെ അമ്മച്ചി തന്നുവിട്ട പൊതിയില്‍ നിന്നും ആഹാരം ഒക്കെ കഴിച്ചു ഒരന്ങുവാന്‍ തയാറെടുത്തു.
താഴെയുള്ള രണ്ടു ബര്‍ത്തില്‍ ഒന്നില്‍ ഭാര്യയും അടുത്തതില്‍ ഞാനും കുഞ്ഞുവും കിടക്കാം എന്ന് കരുതിയപ്പോള്‍ കുഞ്ചു തമ്പുരാന്റെയ്‌ പ്രഖ്യാപനം വന്നു. " ഞാന്‍ ഒറ്റയ്ക്ക് കിടന്നോളാം അച്ചാച്ചി അവിടെ കിടന്നോ " ഒരു കാലി ബെര്‍ത്തില്‍ ആ കുഞ്ഞു വിരലുകള്‍ ചൂണ്ടി പറഞ്ഞു. തിരുവായ്ക്ക് എതിര്‍വായ ഇല്ലാത്തതുകൊണ്ടു ഞാന്‍ അതില്‍ കിടന്നു .

ആരംഭ ശൂരത്വം

അടുത്തിടയ്ക്ക് കേരളത്തിന്‌ നഷ്‌ടമായ ഒരു സാഹിത്യകാരിയുടെ സ്മരണകള്‍ ഒരുക്കിയ ഏതോ ചാനലില്‍ കേട്ടത് പോലെ , ആത്മകഥയെഴുതുവാന്‍ ഉള്ള ധൈര്യം വളരെ കുറച്ചു പേരെ കാണിക്കാറുള്ളൂ എന്നു. കാരണം ഇപ്പോളാണ് മനസിലായത്, എന്തെകിലും എഴുതുമ്പോള്‍ പത്തു പേര് വായിച്ചു കഴിയുമ്പോള്‍ ഒരു അഭിമാനക്ഷതം പറ്റുമോ എന്നാ ഭീതി എന്നെയും കാര്‍ന്നു തുടങ്ങി. കേവലം ഒരുuhtA സ്ഥിരം സ്വഭാവമായ്‌ ആരംഭ ശൂരതം ബ്ലോഗ്‌ എഴുത്തിലും എന്നേ ബാധിക്കുമോ എന്നറിയില്ല എന്നു എഴുതാന്‍ ഞാന്‍ പത്തു വട്ടം ആലോചിച്ചു.







സ്വഭാവം എവിടെയോ എപ്പോളോ കൂടെയ്‌ കൂടിയ ഒരു കുട്ടിച്ചാത്തന്‍ തന്നേയ് സംശയമില്ല്യ. സ്കൂള്‍ വിദ്ധ്യാര്‍ത്തി ആയിരുന്ന കാലത്ത് പുതു വര്‍ഷത്തില്‍ അച്ഛന്‍ വാങ്ങി തരുന്ന സ്കൂള്‍ പുസ്തകങ്ങളുടെ പുതുമണവും പുതുനിറങ്ങളും കണ്ടു സ്കൂള്‍ ഒന്ന് തുറന്നു കിട്ടിയാല്‍ ഇതെല്ലാം അപ്പോള്‍ തന്നേയ് പഠിച്ചു തീര്‍ക്കും എന്ന ആക്രാന്തം .അതിന്റെ ഭാഗമായി ആദ്യ ദിവസം പഠിപ്പിക്കുന്ന പാഠം, അമ്മച്ചി പറഞ്ഞ പോലെ അന്നന്ന് പഠിക്കാനുള്ളത് അന്നന്ന് പഠിച്ചു തീര്‍ക്കണം എന്ന വാശി. ആദ്യ ദിവസം ക്ലാസ്സില്‍ ശ്രദ്ധിച്ചും വൈകിട്ട് വായിച്ചും ഒക്കെ ഒരു പഠിപ്പിസ്റ്റ്‌ ആകും. അപ്പോളാണ് പിറ്റേ ദിവസം ജൂണ്‍ മാസത്തിലെ എന്തരൂ പാതി എന്ന നശിച്ച മഴ കാരണം പുത്തന്‍ ഷൂസ് നനഞ്ഞു, ബാഗും നനഞ്ഞു, ഇത്തിരി വെള്ളം പുത്തന്‍ പുസ്തകവും നനഞ്ഞു , ക്ലാസ്സില്‍ കേറിയപ്പോള്‍ പുറത്തെ വെളിച്ചമില്ലയ്മയും അകത്തെ voltage ഇല്ലായ്മയും കൂടി ആയപ്പോള്‍ ഇന്നലെ ഇരുന്ന ഫ്രന്റ്‌ ബെഞ്ചില്‍ നിന്നും ഇടയ്ക്കു അല്പം മയങ്ങാന്‍ പറ്റുന്ന നമ്മള്ടെയ് ഗടികളുടെയ് കൂടെയ്‌ ബാക്ക് ബെന്ചിലേക്ക് ഇരിപ്പ് മാറി പിടിച്ചു. കുട്ടിച്ചാത്തന്‍ പിടിച്ചു തുടങ്ങി ..... ആരംഭ ശൂരതം എന്നതിനെ മഴ കാരണം മടി പിടിച്ചെന്നു ആക്കി. അങ്ങനെ രണ്ടാം ദിവസം തന്നേയ് പഠിത്തം നമ്മള്‍ പരീക്ഷയുടെയ്‌ തലേദിവസത്തേയ്ക്ക് മാറ്റി. പിന്നേ കുട്ടിച്ചാത്തന്റെ വക ഒരു സമാശ്വാസം " ഇതിലൊന്നും വലിയ കാര്യമില്ലെന്ന് പത്താം ക്ലാസിലേ മാര്‍ക്ക്‌ ആണ് കാര്യം എന്നും.





ഒരു ദിവസം നോക്കിയപ്പോള്‍ നമ്മടെ കുറേ ഗടികള്‍ സ്കൂളിന്റെയ്‌ ഇമ്മിണി ബല്യ ഗ്രൌണ്ടില് ഒടുക്കത്തെ ഓട്ടം. പെട്ടെന്ന് നമ്മള്‍ക്കും കത്തി എടാ ആരോ പറഞ്ഞത് നമ്മളെ കൊണ്ട് ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമ്മില്ല എന്നല്ലേ (വേണേല്‍ ചക്ക വേരേലും കായിക്കും മലയാളി സ്റ്റൈലില്‍ പറയാം ) .എന്തായാലും എന്നിലെ ചാമ്പ്യന്‍ സട കുടഞ്ഞു അമ്മച്ചിയോട്‌ സ്കൂളിലെ സര്‍ കംപല്സരി ആയിട്ട് ഓടാന്‍ ജേഴ്സി വാങ്ങണം എന്ന് പറഞ്ഞു ഒരു കുട്ടി നിക്കറും ബനിയനും വാങ്ങിപ്പിച്ചു പിറ്റേന്ന് കാലത്ത് സ്കൂളിലേക്കു പുറപ്പെട്ടു. സ്ഥലത്തെ മുന്തിയ സ്കൂളിന്റെയ് ഫസിലിടി ആയ സ്കൂള്‍ വാനില്‍ പോകണ്ട എന്ന് തീരുമാനിച്ചു ബാഗില്‍ ഇരിക്കുന്ന ജെര്സേയുടെയ് ഗമയില്‍ ഒരു ഒളിമ്പ്യന്‍ ആയി ലൈന്‍ ബസില്‍ തൂങ്ങി കിടന്നു സ്കൂളിലെത്തി. ലവന്‍മാര്‍ എന്ത് ചെയ്യുന്നത് എന്ന് നോക്കി നമ്മളും ആദ്യം വാം അപ്പ്‌ തുടങ്ങി. ഇതിനിടയില്‍ ആലോചിച്ചു നോക്കിയപ്പോള്‍ നമ്മള്‍ക്ക് പറ്റിയ ഇവന്റ് ഒന്നുമില്ല. 100 ഉം 200 ഉം ഒക്കെ അവന്മാര് പുല്ലുപോലെ ഓടി തള്ളുന്നു. പാരലലായി ഇത്തിരി ദൂരെ മാറി ഒന്ന് ഓടി നോക്കി .. എവിടേ രക്ഷ. ഇനിയിപ്പോള്‍ സ്പീടില്ലാത്ത ഇനം നോക്കാം. അങ്ങനെ 1500 മീറ്റര്‍ രേഇസ് ആക്കി നമ്മള്ടെയ് ഇനം. മസില് പിടിച്ചു 4 ദിവസം പ്രാക്ടീസ് ചെയ്തു .




പിന്നേ നമ്മള്‍ സ്റ്രാട്ടെജിക്കള്‍ ആയിട്ട് മത്സരിക്കാന്‍ തീരുമാനിച്ചു. ലവന്മാര്‍ ആദ്യം മെല്ലേ ഓടുമ്പോള്‍ ഞാന്‍ സ്പീഡില്‍ ഓടും ലീഡ് ആയി കഴിഞ്ഞാല്‍ പിന്നേ സമാധാനമായി ഓടാം. ഇവിടെയും ആരംഭ ശൂരത്തം നമ്മള്ടെയ് പ്രാക്ടീസ് നിര്‍ത്താന്‍ പ്രേരിപ്പിച്ചു. അങ്ങനെ മത്സര ദിവസമായി , നമ്മള്‍ക്ക് കയ്യടിക്കാന്‍ മുട്ടായി വാങ്ങിച്ചു കൊടുത്തു കുറേ ഗടികലേ ഒക്കെ അറേഞ്ച് ചെയ്തു. പല ഇനങള്‍ക്കും ശേഷം നമ്മള്ടെയ് ഐറ്റം വന്നു. ലവന്‍മാര്‍ കാണിക്കുന്ന പോലെ നമ്മളും എല്ലിച്ച ശരീരത്തിലെ പേരിനുള്ള മസില്‍ ഒക്കെ പെരുപ്പിച്ചു തുള്ളിച്ചാടി ഓടാന്‍ റെഡി ആയി. അങ്ങനെ നമ്മള്ടെയ് ഐറ്റം തുടങ്ങി . വിസില്‍ കേട്ടതും നമ്മള്‍ പറപ്പിച്ചു വിട്ടു .നോക്കുമ്പോള്‍ എല്ലാരും ഭയങ്കര കയ്യടി നമ്മള്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് അതെന്തായാലും നമ്മള്‍ക്ക് തന്നേയ്. പിന്നേ ഒന്നും നോക്കാനില്ല കത്തിച്ചു വിട്ടു. ഒരു പകുതി ആയപ്പോള്‍ എന്തൊക്കെയോ ഒരു പ്രശ്നം , എങ്ങിനെ ഒരു മിസ്സിംഗ്‌ പോലെ , എയര്‍ കിട്ടുന്നില്ല ഇനിയും ഓടിയാല്‍ ചിലപ്പോള്‍ മേല്‍പ്പോട്ടു പോകും എന്ന് ഒരു തോന്നല്‍. സൈഡ് വരം നിന്നവരെ ഒന്നും കാണുന്നില്ല. കാര്യം ഇത്തിരി വൈകിയായാലും മനസിലായി അധ്യതേ കത്തിക്കളില്‍ നമ്മ്ല്ടെയ് സ്റ്റാമിന തീര്‍ന്നു ഇനി പതിയെ ഒടെനെലും കുറച്ചു വേണം അതില്ല. പിന്നേ പണ്ട് മുതലേ ഐഡിയ സെക്കന്റ്‌ കൊണ്ട് കിട്ടുന്നകൊണ്ട് പിന്നേ ഒന്നും ആലോചിച്ചില്ല ഷൂസ് ഒന്ന് തറയില്‍ കുത്തി തട്ടി വീഴുന്ന ഭാവഭിനയത്തോട് land ചെയ്തു.